05:03am 07 November 2026
NEWS
വിദ്യാർത്ഥിനിക്ക് സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കി പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ
06/11/2026  09:47 PM IST
nila
വിദ്യാർത്ഥിനിക്ക് സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കി പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ

ചെങ്ങന്നൂർ:  വിദ്യാർത്ഥിനിക്ക് സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കി 
പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎയും അധ്യാപകരും.
ചോർന്നൊലിക്കുന്ന ഷെഡിൽ ദുരിതജീവിതം നയിച്ചിരുന്ന ഹരിത എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ
വീട് പണി പൂർത്തിയാക്കി താക്കോൽ നൽകിയത്.
 സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്.
സർക്കാരിൻ്റെ 
ലൈഫ് പദ്ധതിയിൽ നിന്ന് അനുവദിച്ച 4 ലക്ഷം രൂപയ്ക്ക് പുറമെ, ബാക്കി 4.5 ലക്ഷം രൂപയോളം
 സ്കൂൾ പിടിഎയും സുമനസ്സുകളായ ആളുകളേയും ചേർത്താണ് കണ്ടെത്തിയത്.
പ്രധാന അധ്യാപിക സ്മിത എസ് കുറുപ്പ്, 
മുൻപിടിഎ പ്രസിഡൻ്റ്: ശ്രീജേഷ് എന്നിവർ ചേർന്ന് ഹരിതയുടെ മാതാപിതാക്കളായ
സംഗീതയ്ക്കും ഹരികുമാറിനും വീടിൻ്റെ താക്കോൽ കൈമാറി. 
പി.ടി.എ പ്രസിഡൻ്റ്സ്മിത സന്തോഷ്, അധ്യാപകനും ജില്ലാ പഞ്ചായത്തംഗവുമായ  ജി കൃഷ്ണകുമാർ, വാർഡ് അംഗം സുനിതാ ഹരികുമാർ, അധ്യാപകരായ ബീനാ എസ് നായർ, സ്മിത ആർ പിള്ള, ഷെറിൻ സാറാ ജോർജ്ജ്, ദേവീ പി.നായർ, മനേഷ്, അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img